നിര്‍മാതാക്കള്‍ മനോരോഗികള്‍; പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഷെയിന്‍

കൊച്ചി: നിര്‍മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ മാപ്പ് പറഞ്ഞ് യുവനടന്‍ ഷെയിന്‍ നിഗം കത്തയച്ചു.

താരസംഘടനയായ അമ്മ, ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന എന്നീ സംഘടനകള്‍ക്കാണ് ഷെയിന്‍ കത്ത് നല്‍കിയത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും ഷെയിന്‍ കത്തില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച് ഷൈന്‍ നടത്തിയ പരാമര്‍ശമാണ് ഒത്ത് തീര്‍പ്പിന്റെ വക്കിലെത്തിയ വിവാദം വീണ്ടും ആളിക്കത്തിച്ചത്. നിര്‍മ്മാതാക്കളെ മനോരോഗിയെന്ന് വിളിച്ച ഷൈന്‍ നിഗം മാപ്പ് പറയണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന എക്‌സിക്യൂട്ടീവ് യോഗത്തിലും തീരുമാനമെടുത്തു.

സമൂഹ മാധ്യമങ്ങളിലൂടെ ഷൈന്‍ മാപ്പ് പറഞ്ഞെങ്കിലും ഇത് സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് സംഘടനയുടെ നിലപാട്. മുടങ്ങിയ സിനിമകളുടെ മുടക്ക് മുതല്‍ തിരിച്ച് പിടിക്കാന്‍ നിയമ നടപടിക്ക് സംഘടന നീങ്ങാന്‍ ഇരിക്കെയാണ് കത്തിലൂടെ ഷൈന്‍ നിഗം മാപ്പ് അപേക്ഷിച്ചിരിക്കുന്നത്.

നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ ഷൈന്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പുറമെ അമ്മ, ഫെഫ്ക എന്നീ സംഘടനകള്‍ക്കും ഷൈന്‍ കത്ത് നല്‍കിയിട്ടുണ്ട്.

അതേസമയം, പരസ്യമായി ഷൈന്‍ മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട നിര്‍മ്മാതാക്കളുടെ സംഘടന കത്ത് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. കത്ത് സംഘടന സ്വീകരിച്ചാല്‍ ജനുവരിയില്‍ നടക്കുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ പുനരാരംഭിക്കും. ഷൈന്‍ നിഗവുമായി വിഷയത്തില്‍ നേരിട്ട് ചര്‍ച്ച നടത്തില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News