കേരള ബാങ്ക്; ലക്ഷ്യം 3 ലക്ഷം കോടിയുടെ വ്യാപാരശേഷി

കേരള ബാങ്ക് പൊതുയോഗം ജനുവരി മൂന്നാംവാരം തിരുവനന്തപുരത്ത് ചേരും. പൊതുയോഗം അംഗീകാരം നല്‍കും. മൂന്നുവര്‍ഷത്തേക്കുള്ള വ്യാപാര (ബിസിനസ്) ലക്ഷ്യവും പൊതുയോഗത്തില്‍ അവതരിപ്പിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷം കോടി രൂപ വ്യാപാരശേഷിയുള്ള ബാങ്കായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

ജില്ല-സംസ്ഥാന സഹകരണ ബാങ്കുകളുടെ ലയനത്തിലൂടെ രൂപീകൃതമായ കേരള ബാങ്കില്‍ 65,000 കോടിയുടെ നിക്ഷേപവും 40,000 കോടിയുടെ വായ്പാ മൂല്യവുമുണ്ട്.

പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളുടെ വ്യാപാരമൂല്യവും ചേര്‍ത്താല്‍ ഇത് 2.40 ലക്ഷം കോടിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News