യുപി ഭവന്‍ മാര്‍ച്ച്: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നിരവധിപേര്‍ അറസ്റ്റില്‍

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് യുപി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നിരവധിപേര്‍ അറസ്റ്റില്‍.

പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ ശക്തമായ പൊലീസ് സന്നാഹമായിരുന്നു ദില്ലി പൊലീസ് ഒരുക്കിയിരുന്നത്. പ്രതിഷേധത്തിനായി എത്തുന്നവരെ പലയിടത്തുനിന്നായി അറസ്റ്റ് ചെയ്ത് നീക്കാനായിരുന്നു പൊലീസ് പദ്ധതിയിട്ടിരുന്നത്.

പ്രതിഷേധത്തിനെത്തിയ വനിതകളെയും ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡണ്ട് സതീഷ് ചന്ദ്ര യാദവ് ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതിഷേധക്കാര്‍ ഒറ്റയ്‌ക്കൊറ്റയ്ക്കായാണ് യുപി ഭവന് മുന്നിലേക്ക് എത്തുന്നത്. പ്രതിഷേധിക്കാനെത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുന്നത് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News