മുഹമ്മദ് റിയാസും വിദ്യാര്‍ഥികളും അറസ്റ്റില്‍; അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും മുന്നോട്ട് തന്നെ, പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് റിയാസ്; ദില്ലിയില്‍ വീണ്ടും സംഘര്‍ഷം; പെണ്‍കുട്ടികളെ കയ്യേറ്റം ചെയ്ത് പുരുഷപൊലീസുകാര്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപി ഭവന് മുന്നില്‍ പ്രതിഷേധിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ അറസ്റ്റു ചെയ്തു.

ജെഎന്‍യു വിദ്യാര്‍ഥി നേതാവ് സുഭാഷ് ചന്ദ്രയും കസ്റ്റഡിയിലായി. സിആര്‍പിഎഫും ഡല്‍ഹി പൊലീസും പെണ്‍കുട്ടികളെയടക്കമുള്ളവരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. മന്ദിര്‍ മാര്‍ഗിലേക്ക് വിദ്യാര്‍ഥികളുമായി വന്ന ബസുകളും കസ്റ്റഡിയിലെടുത്തു. കൗടില്യമാര്‍ഗില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി.

ഇരുപത്തിയഞ്ചോളം പേരെ വെടിവച്ചുകൊന്ന പൊലീസിന്റെ നരനായാട്ടിനെതിരെയുള്ള പ്രതിഷേധമാണ് യുപി ഭവനില്‍ നടന്നതെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

എങ്ങനെയൊക്കെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഇന്ത്യയിലെ വിദ്യാര്‍ഥികളും യുവജനങ്ങളും മുന്നോട്ട് പോകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News