”വെള്ളക്കാരുടെ ചെരുപ്പ് നക്കിയ സംഘികളേ… ഞങ്ങള്‍ ഭയപ്പെടില്ല, നാടുവിടില്ല, ഓര്‍ത്തോളൂ…” വൈറലായി ഈ കുരുന്നിന്റെ വാക്കുകള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന രൂക്ഷമായ പ്രക്ഷോഭങ്ങള്‍ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര വാദത്തിന് അന്ത്യം കുറിക്കുന്ന തരത്തിലേക്ക് വികസിക്കുകയാണ്.

ഭരണഘടന മാറ്റിയെഴുതി ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മോദി-അമിത് ഷാ അച്ചുതണ്ടിന്റെ നീക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.

ഭേദഗതി നിയമത്തിനെതിരെ പതിയെ തുടങ്ങിയ പ്രതിഷേധങ്ങള്‍ വലിയ ജനകീയ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ലക്ഷക്കണക്കിനാളുകളാണ് ദിവസവും പ്രക്ഷോഭരംഗത്ത് എത്തുന്നത്.

വിദ്യാര്‍ഥികളും യുവജനങ്ങളും പ്രകടിപ്പിക്കുന്ന ആവേശവും സമര്‍പ്പണവും ലോകത്തെ അമ്പരപ്പിക്കുകയാണ്. ഭരണഘടനയും ജനാധിപത്യാവകാശങ്ങളും കാത്തുസൂക്ഷിക്കാന്‍ അത്ര പ്രതിബദ്ധതയോടെയാണ് സമൂഹം നിലകൊള്ളുന്നത്.

ഈ സാഹചര്യത്തിലാണ് സോഷ്യല്‍മീഡിയയില്‍ ഒരു കൊച്ചുകുട്ടി പാടിയ പാട്ട് വൈറലാകുന്നത്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News