ആരോഗ്യ മന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തുറവൂർ: ആരോഗ്യമന്ത്രി കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ബിജെപി പ്രവർത്തകനെ അറസ്റ്റു ചെയ്തു.

കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് നെൻമേലിച്ചിറയിൽ രാജീവ് കരുണാകരനെയാണ് (35) കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇറാഖിൽ ടിവി ഡിജിറ്റൽ എൻജിനീയറായി ജോലി ചെയ്യുന്ന ഇയാൾ നാട്ടിലെത്തിയപ്പോഴാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

മന്ത്രിയുടെ മകൻ കണ്ണൂർ എയർപോർട്ടിൽ അനധികൃതമായി ജോലിനേടിയെന്ന തരത്തിൽ വ്യാജ പോസ്റ്റിട്ടതിനെ തുടർന്നാണ് നടപടി.

മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News