പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊൽക്കത്തയിൽ കൂറ്റന്‍ കേന്ദ്രീകൃത റാലി

കൊൽക്കത്ത: സിപിഐ എം ഉള്‍പ്പടെ പതിനേഴ് ഇടതുപക്ഷ പാര്‍ടികളുടേയും കോണ്‍ഗ്രസുള്‍പ്പടെ വിവധ ജനാധിപത്യ മതേതര കക്ഷികളുടേയും ബഹുജന സംഘടനകളുടേയും ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച കൊൽക്കത്തയിൽ കൂറ്റന്‍ കേന്ദ്രീകൃത റാലി സംഘടിപ്പിച്ചു.

മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി ബഹുജന സംഘടനകള്‍ ആഹ്വാനം ചെയ്ത ജനുവരി എട്ടിന്റെ ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.

അിധികാരം ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധമായ നിയമങ്ങളുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനും അവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനുമുള്ള ഏതും നീക്കവും ശക്തമായി ചെറുക്കുമെന്ന്‌ റാലി താക്കീത് നൽകി.

ദേശീയ ഐക്യവും സുരക്ഷിതത്വവും മത സൗഹാര്‍ദ്ദവും സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പേരാടുമെന്നും റാലി പ്രഖ്യാപിച്ചു.

ആദ്യമായിട്ടാണ് ബംഗാളിൽ കോഗ്രസ് ഇടതുപാര്‍ടികളുമായി ചേര്‍ന്ന്‌ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ അണിനരിക്കുന്നത്.

റാലിയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും പ്രവര്‍ത്തകര്‍ അതിൽ സജീവമായി പങ്കാളികളാകാനും പിസിസി അദ്ധ്യക്ഷന്‍ സൊമന്‍ മിത്ര വ്യാഴാഴ്ച വാര്‍ത്താ സമ്മേളനം നടത്തി.

പ്രവര്‍ത്തകരോട് ആഹാനം ചെയ്തു. ജനവിരുദ്ധ നിയമത്തിനെതിരെയും ജനകീയ ആവശ്യങ്ങളുന്നയിച്ചും ജനുവരി എട്ടിന് ബഹുജന സംഘടനകള്‍ സംഘടിപ്പിക്കുന്ന പൊതു പണിമുടക്കിന് പൂര്‍ണ പിന്തുണയും ഐക്യ ദാര്‍ഢ്യവും പ്രഖ്യാപിച്ചുകൊണ്ട്‌ കോഗ്രസ് അന്ന്‌ ബംഗാള്‍ ബന്ദ് നടത്തും

ജനങ്ങളെ ബാധിക്കുന്ന ജീവൽ പ്രശ്‌നങ്ങള്‍ക്ക്പരിഹാരം കാണുക, അടിക്കടി വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റം നിയന്ത്രിക്കുക, തൊഴിലില്ലായ്‌മ പരിഹരിക്കുക, കാര്‍ഷികയുൽപ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുക, തൊഴിലവകാശങ്ങള്‍ സംരംക്ഷിക്കുക, പൊതുമേഖലാ വ്യവസായങ്ങളുടെ സ്വകാര്യവൽക്കരണം തടയുക തുടങ്ങിയ ആവശ്യങ്ങളും റാലിയിൽ ഉന്നയിച്ചു. പുരോഗമന കലാസാഹിത്യ സംഘം കൊൽക്കത്തയുടെ ബാനറിൽ നിരവധി മലയാളികളും റാലിയിൽ പങ്കെടുത്തു.

റാലി മുഖ്യ നഗര വീഥികളായ എസ് എന്‍ ബാനര്‍ജി റോഡ്, ജവഹര്‍ലാൽ നെഹറു റോഡ്, ചിത്തരജ്ഞന്‍ അവന്യു എന്നിവിടങ്ങളിൽ കൂടി ആറു കിലോമീറ്ററിലധികം സഞ്ചരിച്ച് ഉത്തര കൊൽക്കത്തയിലെ മഹാജാതി സദനിൽ സമാപിച്ചു.

വീതിയേറിയ റോഡുകള്‍ തിങ്ങി നിറഞ്ഞുനീങ്ങിയ റാലി ഒരു പോയന്റ് കടക്കാന്‍ ഒന്നര മണിക്കൂര്‍ എടുത്തു. ഇത്ര വലിയ ബഹുജന മഹാറാലി അടുത്ത കാലത്തൊന്നും കൊൽക്കത്ത ദര്‍ശിച്ചിട്ടില്ല.

റാലി കടന്നുപോയ വഴികളിൽ ജനങ്ങള്‍ കൂടിനിന്ന്‌ അഭിവാദ്യം അര്‍പ്പിച്ചു. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു, സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, പിസിസി അദ്ധ്യക്ഷന്‍ സൊമന്‍ മിത്രയുള്‍പ്പടെ വിവധ കക്ഷിനേതാക്കള്‍ നേതൃത്വം നൽകി. റാലിക്കു ശേഷം പൊതു യോഗത്തിൽ വിവധ കക്ഷി നേതാക്കള്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News