പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; മുഹമ്മദ് റിയാസിനെ അറസ്റ്റുചെയ്ത നടപടി പ്രതിഷേധാർഹം: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യുപി ഭവനിലേക്ക് നടത്തിയ മാർച്ചിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിനെ അറസ്റ്റുചെയ്ത നടപടിയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി.

ജാമിയയിലെയും ജെഎൻയുവിലെയും പ്രതിഷേധത്തിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

ഡൽഹിയിലും ചെന്നൈയിലും അടക്കം രാജ്യവ്യാപകമായി പൗരത്വഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നുവരികയാണ്.

ഇതിന്റെ ഭാഗമായി ഡൽഹി കേന്ദ്രീകരിച്ച് പ്രതിഷേധങ്ങൾക്ക് മുഹമ്മദ് റിയാസ് നേതൃത്വം നൽകുകയായിരുന്നു. തുടർന്നാണ് ഇന്നത്തെ അറസ്റ്റ്.

പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

പൗരത്വഭേദഗതി നിയമത്തിനെതിരായി ഡൽഹിയിലും രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഡിവൈഎഫ്‌ഐ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും. സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ ബ്ലോക്ക് കേന്ദങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തും.

പൗരത്വഭേദഗതി നിയമം ഉൾപ്പെടെ ഭരണഘടനാവിരുദ്ധമായ എല്ലാ നടപടികൾക്കുമെതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News