പതിനേ‍ഴാം വയസില്‍ സദസിനെ കയ്യിലെടുത്ത് എം ജയചന്ദ്രന്‍; ഗാനമേളയില്‍ പാടുന്ന വീഡിയോ വൈറല്‍

തിരുവനന്തപുരം: സംഗീതസംവിധായകൻ എം. ജയചന്ദ്രൻ പതിനേഴാം വയസിൽ ഗാനമേളയിൽ പാടുന്ന വീഡിയോ വൈറലാകുന്നു.

യവനിക എന്ന ചിത്രത്തിലെ ചെമ്പക പുഷ്പ സുവാസിത യാമം എന്ന് തുടങ്ങുന്ന ഗാനമാണ് ജയചന്ദ്രൻ മനോഹരമായി ആലപിക്കുന്നത്. 1988ൽ നടന്ന ഗാനമേളയിലാണ് ജയചന്ദ്രന്‍റെ ആലാപനം.

കെ.ജി ജോർജ് സംവിധാനം ചെയ്ത യവനികയിലെ ഗാനങ്ങൾ രചിച്ചത് ഒഎൻവി കുറുപ്പും സംഗീതസംവിധാനം നിർവഹിച്ചത് എം.ബി ശ്രീനിവാസനുമാണ്.

ഈ വീഡിയോ ഇതിനോടകം ഫേസ്ബുക്കിൽ ഉൾപ്പടെ വൈറലായി കഴിഞ്ഞു. നൂറുകണക്കിന് പേർ വീഡിയോ ലൈക്കും ഷെയറും ചെയ്തിട്ടുണ്ട്.

മലയാള സിനിമയിൽ ഇക്കാലത്തെ മികച്ച സംഗീത സംവിധായകരിൽ ഒരാളായ എം.ജയചന്ദ്രൻ ടി.വി പരിപാടികളിൽ അവതാരകനായും റിയാലിറ്റിഷോകളിൽ വിധികർത്താവായും ശ്രദ്ധേയനാണ്.

2003, 2004, 2007, 2008, 2010, 2012, 2016 വർഷങ്ങളിൽ മികച്ച സം‌ഗീതസം‌വിധായകനുള്ള കേരള സർക്കാരിന്റെ പുരസ്കാരം ജയചന്ദ്രനായിരുന്നു.

കൂടാതെ 2005-ൽ കേരള സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരവും എം. ജയചന്ദ്രനെ തേടിയെത്തി. 2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here