ലോട്ടറി മാഫിയയെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം; കേന്ദ്രസര്‍ക്കാര്‍ മാഫിയകള്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്നതെതന്തിനെന്ന് ബിജെപി വ്യക്തമാക്കണം: തോമസ് ഐസക്‌

ലോട്ടറിയിൽ ചൂതാട്ടത്തിന്‍റെ അംശമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ലോട്ടറി മാഫിയയെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം.

അതിനുള്ള ചട്ടങ്ങൾ ഉണ്ടാക്കണമെന്നും ഐസക് ആവശ്യപ്പെട്ടു. കേരളത്തിലെക്ക് ലോട്ടറി മാഫിയ കടന്നു വന്നാൽ നിയമം കൊണ്ട് നേരിടുമെന്നും സംസ്ഥാന ധനമന്ത്രി വ്യക്തമാക്കി.

ലോട്ടറി ഏജന്‍റുമാരുടെയും വിതരണക്കാരുടെയും സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യവേയാണ് ധനമന്ത്രി തോമസ് ഐസക് ലോട്ടറി വിഷയത്തിൽ വീണ്ടും സംസ്ഥാനത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സാമൂഹിക നിയന്ത്രണം മുഴുവൻ ലംഘിക്കപ്പെടുന്നതായും,
ലോട്ടറി മാഫിയ പ്രവർത്തിച്ചിരുന്നത് ലോട്ടറി നിയമം മുഴുവൻ ലംഘിച്ചുകൊണ്ടാണെന്നും ഐസക് പറഞ്ഞു.

നിയമം ലംഘിച്ച് നടത്തുന്ന ലോട്ടറി ചൂതാട്ടം കേരളത്തിലേക്ക് എങ്ങനെയെങ്കിലും കടന്ന് വരണമെന്നുള്ളതാണ് ലോട്ടറി മാഫിയയുടെ ആവശ്യം. എന്നാൽ ഇത് നേരിടാനുള്ള അവകാശം സംസ്ഥാനത്തിന് നൽകണമെന്നും ഐസക് ആവശ്യപ്പെട്ടു.

ലോട്ടറി മാഫിയക്ക് വേണ്ടി കേന്ദ്ര സർക്കാർ എന്തിന് വിടുപണി ചെയുന്നതെന്ന് സംസ്ഥാനത്തെ ബിജെപി വ്യക്തമാക്കണം.

കേരളത്തിലോട്ട് വരാമെന്ന് ഒരു ലോട്ടറി മാഫിയയും വിചാരിക്കണ്ട, ഇവിടെ നിയമം ഉണ്ടെന്നും ഐസക് ഓർമ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here