റോഷന്‍ ആന്‍ഡ്രൂസെന്ന നടനെക്കാള്‍ തനിക്ക് ഇഷ്ടം റോഷന്‍ ആന്‍ഡ്രൂസെന്ന സംവിധായകനെ: മഞ്ജു വാര്യര്‍

തിരുവനന്തപുരത്തെ സെയില്‍സ് ഗേള്‍സിനൊപ്പം പ്രതി പൂവന്‍ കോഴിയെന്ന സിനിമ കണ്ട് മഞ്ജുവാര്യർ. സിനിമ കണ്ടതിന് ശേഷം പാട്ടുപാടിയും കേക്ക് മുറിച്ചും സിനിമയുടെ വിജയാഘോഷത്തിലും മഞ്ജു പങ്കാളിയായി.

താരത്തോടൊപ്പം സിനിമ കാണാനായതിന്‍റെ ത്രില്ലിലായിരുന്നു സെയില്‍സ് ഗേള്‍സും.
സിനിമയിലെ സെയില്‍സ് ഗേളും യഥാർത്ഥ സെയില്‍സ് ഗേള്‍സും തമ്മിലുളള സമാഗമ വേദിയായി മാറി തിരുവനന്തപുരം കാർണിവല്‍ സിനിമാസിലെ പ്രത്യേക പ്രദർശനം.

പ്രതി പൂവന്‍ കോഴിയെന്ന സിനിമയിലെ മാധുരിക്കൊപ്പം സിനിമ കാണാനായതിന്‍റെ സന്തോഷത്തിലാണ് തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലെ സെയില്‍സ് ഗേള്‍സ്.

റോഷന്‍ ആന്‍ഡ്രൂസെന്ന നടനെക്കാള്‍ തനിക്ക് ഇഷ്ടം റോഷന്‍ ആന്‍ഡ്രൂസെന്ന സംവിധായകനെയാണെന്ന് മഞ്ജു.

ഇതെകുറിച്ച് റോഷന്‍റെ വാക്കുകളിങ്ങനെ തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ തടിച്ചുകൂടിയ പ്രേക്ഷകർക്ക് മുന്നില്‍ മഞ്ജു ഒരു നിമിഷത്തേക്ക് ഗായികയുമായി. സിനിമയുടെ വിജയം കേക്ക് മുറിച്ചാഘോഷിച്ചാണ് മഞ്ജു മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel