ജനകീയ മുന്നേറ്റമായി കൊല്ലത്ത് ഡിവൈഎഫ്‌ഐ നൈറ്റ് മാര്‍ച്ച്‌

യുജനതയുടെ വേറിട്ടൊരു പ്രതിരോധ കൂട്ടായ്മക്കാണ് ഇന്നലെ രാത്രി കൊല്ലം നഗരം സാക്ഷ്യംവഹിച്ചത്. പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ച് ജനകീയ മുന്നേറ്റമായി.

ആകാശം മുട്ടെ മുദ്രാവാക്യം മുഴങിയപ്പോൾ എം.മുകേഷ് എം.എൽ.എയും കവി കുരീപ്പുഴ ശ്രീകുമാറും ചേർന്ന് തീപന്തം ഉയർത്തി.

നൈറ്റ് വാക്ക് മുകേഷ് എം.എൽ.എയും സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവനും ചേർന്ന് നീർവ്വഹിച്ചു.

നടന്മാരായ രാജേഷ് ശർമ്മയും,ബിനീഷ് ബാസ്റ്റിനും നൈറ്റ് വാക്കിൽ അണിചേർന്നു.കൊല്ലം ബീച്ചിൽ സമാപിച്ച നൈറ്റ് വാക്കിനെ മന്ത്രി മേഴ്സികുട്ടിയമ്മ അഭിവാദ്യം ചെയ്തു.

കലക്ട്രേറ്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ യുവജനങ്ങള്‍ക്ക് പുറമെ ബഹുജനങ്ങളും അണിചേര്‍ന്നു. നോര്‍ക്കാ റൂട്സ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ശ്യം മോഹന്‍, സെക്രട്ടറി എസ് ആര്‍ അരുണ്‍ബാബു തുടങിയവർ നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News