മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്‌ ആവേശോജ്വല തുടക്കം

ഭരണഘടനാ സംരക്ഷണത്തിനും സ‌്ത്രീകളുടെ അവകാശങ്ങൾക്കും ഐക്യത്തോടെ പോരാടാനുറച്ച‌് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 12–-ാം ദേശീയസമ്മേളനത്തിന‌് തുടക്കം.

ആദിവാസികളുടെയും കർഷകരുടെയും മിൽത്തൊഴിലാളികളുടെയും ഐതിഹാസിക സമരചരിത്രമുള്ള മഹാരാഷ‌്ട്രയുടെ മണ്ണിൽ ആയിരക്കണക്കിന്‌ വനിതകൾ പങ്കെടുത്ത പൊതുസമ്മേളനത്തോടെയായിരുന്നു തുടക്കം.

പൗരത്വ ഭേദഗതി നിയമത്തിനും സ‌്ത്രീ പീഡനങ്ങൾക്കുമെതിരെ മുദ്രാവാക്യങ്ങളുയർത്തിയ റാലിക്കുശേഷം ബൈക്കുളയിലെ ആസാദ‌് മൈതാനിയിൽ പൊതുസമ്മേളനം ചേർന്നു.

സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം സുഭാഷിണി അലി, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ‌്ളെ, പ്രസിഡന്റ‌് മാലിനി ഭട്ടാചാര്യ, മഹാരാഷ‌്ട്ര പ്രസിഡന്റ‌് നസീമ തായീ ഷെയ‌്ഖ‌്, അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റ‌് അശോക‌് ധാവ‌്ളെ, വിനോദ‌് നിക്കോളെ എംഎൽഎ എന്നിവർ സംസാരിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടരെ അനുസ‌്മരിച്ചാണ‌് സമ്മേളനം തുടങ്ങിയത‌്. സാബു സിദ്ധിഖ‌് പോളി ടെക‌്നിക‌് ഹാളിൽ (അഹല്യ രങ്കനേക്കർ നഗർ) പ്രസിഡന്റ‌് മാലിനി ഭട്ടാചാര്യ പതാകഉയർത്തി.

നടിയും ആക്ടിവിസ‌്റ്റുമായ സ്വര ഭാസ‌്കർ പ്രതിനിധി സമ്മേളനം ഉദ‌്ഘാടനം ചെയ‌്തു. സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് മുഖ്യപ്രഭാഷണം നടത്തി.

സ്വാഗതസംഘം ചെയർപേഴ‌്സൺ പ്രൊഫ. തപതി മുഖോപാധ്യായ സ്വാഗതം പറഞ്ഞു. മാലിനി ഭട്ടാചാര്യ അനുശോചനപ്രമേയം അവതരിപ്പിച്ചു.

വിവിധ സംസ്ഥാനങ്ങളിൽനിന്ന‌് രാഷ്ട്രീയ അക്രമങ്ങൾക്ക‌് ഇരയായവർ, വേറിട്ട പോരാട്ടങ്ങൾ നടത്തിയവർ, കർഷക ലോങ് മാർച്ചിൽ പങ്കെടുത്തവർ എന്നിങ്ങനെ പ്രതിരോധത്തിന്റെ പ്രതീകങ്ങളായ വ്യക്തികളെ വേദിയിൽ ആദരിച്ചു. ജനറൽ സെക്രട്ടറി മറിയം ധാവ‌്ളെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. റിപ്പോർട്ടിൽ ചർച്ച ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News