പൗരത്വ നിയമ ഭേദഗതിയിലെ സംയുക്ത പ്രതിഷേധം; സര്‍ക്കാര്‍ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നാളെ

പൗരത്വ നിയമ ഭേദഗതി വിഷയയത്തിലെ പ്രതിഷേധങ്ങൾ ചർച്ചചെയ്യാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം നാളെ.

പ്രതിപക്ഷനേതാവ് ഉൾപ്പടെയുള്ള രാഷ്ട്രീയ സാമുദായിക സംഘടനാനേതാക്കൾ യോഗത്തിൽ പങ്കെടുക്കും. യോഗതീരുമാനപ്രകാരമായിരിക്കും ഇനിയുള്ള പ്രതിഷേധ പരിപാടികൾ.

കേന്ദ്രസർക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിനെ ജനങ്ങൾക്കൊപ്പം നിന്ന് സമരം ശക്തമാക്കാനാണ് സർക്കാർ തീരുമാനം.

പ്രതിപക്ഷത്തെയും മറ്റ് ഘടകകക്ഷിനേതാകേകളെയും മതമേലദ്ധ്യക്ഷൻമാരെയും പങ്കെടുപ്പിച്ച് സംയുക്ത സമരവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

വരും ദിവസങ്ങളിലെ സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാനാണ് നാളെ സർവ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ് യോഗം.

പൗരത്വ നിയമഭേദഗതി ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത-സാമൂഹ്യ സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചു ചേര്‍ക്കുന്നത്.

യു ഡി എഫ് യോഗത്തിൽ പങ്കെടുക്കും.പൗരത്വ ബില്ലിനെകുറിച്ച് കോണ്‍ഗ്രസിലോ യു ഡി എഫിലോ പ്രശ്നങ്ങളില്ലെന്നും.

യു ഡി എഫിന്‍റെ നിലപാട് സർവ്വ കക്ഷിയോകത്തെ അറിയിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News