പൗരത്വ നിയമ ഭേദഗതി സര്‍ക്കാറിനൊപ്പം സമരത്തിനില്ലെന്നാവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാരിനൊപ്പംനിന്ന് സമരത്തിനില്ലെന്ന് ആവർത്തിച്ച് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന സർവ്വകക്ഷി യോഗത്തിൽ മുല്ലപ്പള്ളി പങ്കെടുക്കില്ല.എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടേും ലീഗിന്‍റേയും അഭിപ്രായത്തെ മറികടന്നണ് കെ പി സി സി അദ്ധ്യക്ഷന്‍റെ ഈ തീരുമാനം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇനിയുള്ള പ്രതിഷേധം ചർച്ചചെയ്യാൻ ‍മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവ്വ കക്ഷിയോഗംത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കളും വിവിധ സാമുദായിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

എന്നാൽ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ പങ്കെടുക്കില്ല.സർക്കാരിനൊപ്പം സമരത്തിനില്ലെന്ന് നേരത്തെതന്നെ മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു.ആ നിലപാട് കടുപ്പിച്ച് തന്നെയാണ് മുല്ലപ്പള്ളി മാറിനിൽക്കുന്നത്. പകരം കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് സർവ്വ കക്ഷി യോഗത്തിൽ പങ്കെടുക്കും.

രാജ്യത്തെമ്പാടും പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുമ്പോ‍ൾ ഒപ്പം നിൽക്കാൻ തയ്യാറാകുന്നവരുമായി ചേർന്ന് നിന്ന് പ്രതിഷേധിക്കണമെന്നായിരുന്നു എ കെ ആന്‍റണിയുടെ പ്രതികരണം.

മുസ്ലീംലീഗ് ഉൾപ്പടെയുള്ളവർ സർക്കാരിനൊപ്പം നിന്ന് സമരം ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞ് പരസ്യമായി രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയ വൈര്യം മറന്ന് എല്ലാ വരും ഒറ്റക്കെട്ടായി നിന്ന് സമരരംഗത്തേക്കിറങ്ങുമ്പോ‍ഴാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷൻ സർവ്വക്കഷി യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്.

നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാസത്യാഗ്രഹസമരത്തിൽ നിന്നും മുല്ലപ്പള്ളി വിട്ടുനിന്നിരുന്നു.

മുല്ലപ്പള്ളി ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോ‍ഴാണ് രാജ്യത്ത് തടങ്കൽ പാളയങ്ങളുടെ നിർമ്മാണമാരംഭിച്ചത് എന്ന വാർത്ത ക‍ഴിഞ്ഞ ദിവസമാണ് പുറത്ത് വന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel