കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷം: കെപിസിസി ആസ്ഥാനത്ത് പതാക ഉയര്‍ത്താനായില്ല; കൊടിമരത്തില്‍ കെട്ടിവച്ച് ചടങ്ങ് തുടര്‍ന്നു; വീഡിയോ

കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് ജന്മദിനാഘോഷത്തിനിടെ പതാക പൊട്ടി വീണതിനെ ചൊല്ലി തർക്കം. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പതാക ഉയർത്താൻ ശ്രമിക്കുന്നതിനിടെ ചരട് പൊട്ടി പതാക നിലത്തു വീണു.

പതാക ഉയർത്താനാകാത്തതിൽ രാജ്മോഹൻ ഉണ്ണിത്താൻ സേവാ ദൾ പ്രവർത്തകരെ ശാസിച്ചത് ബഹളത്തിനിടയാക്കി.

ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ സേവ ദൾ പ്രവർത്തകർ തടഞ്ഞതും സാഹചര്യം വഷളാക്കി.

കോൺഗ്രസ് ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി കെ പി സി സി ആസ്ഥാനത്ത് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പതാക ഉയർത്തുന്നു, തൊട്ടുപിന്നാലെ പതാക നിലത്തെത്തി.

തെന്നല ബാലകൃഷ്ണപിള്ളയടക്കം മുതിർന്ന നേതാക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം. പൊട്ടി വീണ പതാക വീണ്ടും ഉയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതോടെ ചടങ്ങ് കഴിഞ്ഞതും പതാകയും മറ്റും ക്രമീകരിച്ച സേവാ ദൾ പ്രവർത്തകർക്ക് നേതാക്കളുടെ വക ശാസനയും.

ഇതെല്ലാം ദൃശ്യമാധ്യമങ്ങൾ പകർത്തിയത് സേവാദൾ പ്രവർത്തകരെ ചൊടിപ്പിച്ചു. ക്യാമറകൾ തടയാൻ ശ്രമിച്ചതോടെ രംഗം വീണ്ടും വഷളായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ നീക്കി. ഒടുവിൽ പതാക തന്നെ അഴിച്ചു മാറ്റിയതോടെ പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News