കെഎസ്ആര്‍ടിസിക്ക് സമഗ്രസാമ്പത്തിക പാക്കേജ്; ജനുവരിയിലെ ശമ്പളം അഞ്ചാംതീയതിക്കകം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ ത്രികക്ഷി കരാര്‍ നിര്‍ദേശം മുന്നോട്ട്വച്ചു. മാനേജ്മെന്റും ജീവനക്കാരും സര്‍ക്കാരും കരാറില്‍ പങ്കാളികളാവും. ജനുവരിയിലെ ശമ്പളം അഞ്ചാംതീയതിക്കകം നല്‍കുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

മന്ത്രിയുടെ ഉറപ്പില്‍ പ്രതിപക്ഷ സംഘടനകള്‍ സമരം പിന്‍വലിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

ഓരോ വിഭാഗവും ചെയ്യേണ്ട കാര്യങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തും. കിഫ്ബിയില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ച് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News