മോദിയുടെ വാദം നുണ: തടങ്കല്‍ പാളയം നിര്‍മിക്കാന്‍ 46 കോടി അനുവദിച്ചു

രാജ്യത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം നുണയാണെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് രംഗത്ത്. അസമിലെ ഗോല്‍പാറ ജില്ലയില്‍ തടങ്കല്‍ പാളയം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 46 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മോദിയെ ‘നുണയന്‍’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു ഗോഗോയ്.

പൗരത്വ പരീക്ഷണത്തില്‍ തെളിവുകള്‍ ഹാജരാക്കാനാകാതെ രാജ്യത്തു നിന്നും പുറത്താക്കപ്പെടുന്ന പൗരന്മാരെ അടച്ചിടാന്‍ രാജ്യത്തിന്റെ പലയിടങ്ങളിലും തടങ്കല്‍പാളയങ്ങള്‍ ഒരുങ്ങുന്നതിന്റെ ചിത്രങ്ങളും വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ഈ സന്ദര്‍ഭത്തിലാണ്. രാജ്യത്ത് തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി പ്രസംഗമധ്യേ പറഞ്ഞത്.’

2018ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അസമിന് 46 കോടി രൂപയാണ് വലിയൊരു തടങ്കല്‍ പാളയം ഗോല്‍പാറ ജില്ലയിലെ മാട്യയില്‍ പണിയാനായി നല്‍കിയത്. 3000 കുടിയേറ്റക്കാരെ തടവിലിടാന്‍ പാകത്തിനാണ് ഇത് നിര്‍മിക്കുന്നത്. ഇപ്പോള്‍ പെട്ടെന്ന് അദ്ദേഹം പറയുന്നു,’ ഗുവാഹത്തിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഗോഗോയ് പറഞ്ഞു.അതെസമയം പൗരത്വ നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ നടക്കുന്ന ‘അക്രമങ്ങള്‍’ വര്‍ഗീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവുമായി ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ് രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News