പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധമടങ്ങാതെ രാജ്യതലസ്ഥാനം. ഉത്തര്‍പ്രദേശ് പൊലീസിന്റെ അടിച്ചമര്‍ത്തലിനെതിരെ ഡല്‍ഹി ചാണിക്യപുരിയിലെ യുപി ഭവനുമുന്നില്‍ നിരോധനാജ്ഞ മറികടന്ന് വന്‍ പ്രതിഷേധം. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിനെ മര്‍ദ്ദിച്ചു. റിയാസ് അടക്കം നൂറുകണക്കിനുപേരെ അറസ്റ്റുചെയ്തു. പെണ്‍കുട്ടികളെ വലിച്ചിഴച്ചു. ജെഎന്‍യു വിദ്യര്‍ഥി യൂണിയന്റെയും ജാമിയ സംയുക്ത സമര സമിതിയുടെയും ആഹ്വാനപ്രകാരമായിരുന്നു മാര്‍ച്ച്.
ഡിവൈഎഫ്ഐ, ഭീം ആര്‍മി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവുമായെത്തി.ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം പി എം രഞ്ജിത്, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, ജനറല്‍ സെക്രട്ടറി സതീഷ്ചന്ദ്ര യാദവ്, എസ്എഫ്ഐ പ്രവര്‍ത്തകരായ അഞ്ജന, ദേവ്, വാസു, യശോധരന്‍, നിഖില്‍ തുടങ്ങിയവരും അറസ്റ്റിലായി. മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇവര്‍ അവിടെയും പ്രതിഷേധിച്ചു. 144 പ്രഖ്യാപിച്ചതിന്റെ രേഖകള്‍കാട്ടി ബോധ്യപ്പെടുത്താതെ സ്റ്റേഷനില്‍ കയറില്ലെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. ഐഷി ഘോഷടക്കമുള്ളവരെ കൊണാട്പ്ലേസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Get real time update about this post categories directly on your device, subscribe now.