പൗരത്വംതെളിയിക്കാനാകില്ല:  മധ്യപ്രദേശില്‍ 60 ലക്ഷം നാടോടികള്‍ പുറത്താകും

ദേശീയ പൗരത്വ രജിസ്റ്ററും(എന്‍പിആര്‍) ദേശീയ പൗരത്വപട്ടികയും(എന്‍ആര്‍സി) നടപ്പാക്കുന്നതോടെ രാജ്യത്തെ നാടോടികള്‍ക്കും പൗരത്വം നഷ്ടപ്പെടും. മധ്യപ്രദേശില്‍മാത്രം 60 ലക്ഷം പേര്‍ പിറന്ന മണ്ണില്‍ ‘അന്യദേശക്കാരാ’കും. സ്ഥിരമായി ഒരിടത്ത് തങ്ങാത്തതിനാല്‍ ജനനം, വാസസ്ഥലം, വിദ്യാഭ്യാസം, ജാതി, ഭൂഉടമസ്ഥാവകാശം എന്നിവ തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിയില്ല. കൂലിപ്പണി, ഇടയവൃത്തി, കരവേല എന്നിവയാണ് നാടോടിഅര്‍ധനാടോടി വിഭാഗങ്ങളുടെ ഉപജീവന മാര്‍ഗങ്ങള്‍. രാജ്യത്താകെ 11 കോടിയോളം പേര്‍ ഈ വിഭാഗങ്ങളിലായുണ്ടെന്ന് 2008ലെ രങ്ക കമ്മിറ്റി റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇവരില്‍ ചുരുക്കംപേര്‍ക്ക് മാത്രമാണ് ജനനരേഖകള്‍ ഹാജരാക്കാന്‍ കഴിയുകയെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ലളിത് ദൗലത് സിങ് പറഞ്ഞു. മധ്യപ്രദേശില്‍ നാടോടികളില്‍ത്തന്നെ 51 ജാതികളുണ്ട്. 2012ല്‍ ഇവയെ ആദിവാസികളില്‍നിന്ന് മാറ്റി. ചില ജാതിവിഭാഗങ്ങളെ പട്ടികജാതിയില്‍പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News