കരസേനാമേധാവിയോ ആര്‍എസ്എസ് തലവനോ ?

ഇന്ത്യന്‍ ജനാധിപത്യക്രമത്തിന്റെയും ഭരണഘടനയുടെയും അവസാന തുടിപ്പും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്ര മോഡിയും അമിത് ഷായും. അവരുടെ കുഴലൂത്തുകാരായ ഉന്നതോദ്യോഗസ്ഥരും. അനാവശ്യ ഭയവും അരക്ഷിതാവസ്ഥയും ശത്രുനിര്‍വചനവും ഉയര്‍ത്തിപ്പിടിച്ച് പൊതുസമൂഹത്തെ സൈനികവല്‍ക്കരിക്കുകയും സൈന്യത്തെ കാവിവല്‍ക്കരിക്കുകയുമെന്ന ഗൂഢപദ്ധതി ഇതാ പ്രകടമായി പുറത്തെടുത്തിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമാധാന പ്രക്ഷോഭങ്ങള്‍ക്കെതിരായ കരസേനാമേധാവി ബിപിന്‍ റാവത്തിന്റെ അഭിപ്രായം അത്യന്തം ഭീഷണവും വിനാശകരവുമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരല്ല നേതാക്കള്‍. പല സര്‍വകലാശാലകളിലും കോളേജുകളിലും ആള്‍ക്കൂട്ടങ്ങളെ നയിച്ച് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ഏറ്റെടുക്കുകയാണ്. അതിനെ നേതൃത്വം എന്നു വിളിക്കാനാകില്ല. രാജ്യത്ത് നടക്കുന്നത് വഴിവിട്ട സമരങ്ങളാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങളെ അനുചിത വഴികളിലേക്ക് തള്ളിയിടുന്നവരല്ല നേതാക്കളെന്നും തീവയ്പിലേക്കും അക്രമത്തിലേക്കും നയിക്കുന്നത് നല്ല നേതൃത്വമല്ലെന്നുമായിരുന്നു വിമര്‍ശനം. വിരമിക്കാന്‍ അഞ്ചു ദിവസംമാത്രം ശേഷിക്കെയാണ് ആ രാഷ്ട്രീയപ്രസ്താവം എന്നോര്‍ക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News