‘പാകിസ്ഥാനിലേക്ക് പോകൂ’, മുസ്ലിം പൗരന്‍മാരോട് ആക്രോശിച്ച് യുപിയിലെ എസ്പി; വീഡിയോ

ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ വലിയ അക്രമങ്ങള്‍ അരങ്ങേറിയ മീറ്ററില്‍, മുസ്ലിം ഭൂരിപക്ഷ മേഖലയിലെത്തി, പൗരന്‍മാരോട് തീര്‍ത്തും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ പൊലീസുദ്യോഗസ്ഥന്റെ വീഡിയോ പുറത്ത്.

മീററ്റിന്റെ നഗരപരിധിയില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ അഖിലേഷ് നാരായണ്‍ സിംഗാണ് മുസ്ലിം പൗരന്‍മാരോട് ‘പാകിസ്ഥാനിലേക്ക് പോകൂ’ എന്ന് ആക്രോശിക്കുന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മീററ്റില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്.

നാരായണ്‍ സിംഗ് ഒരു മുസ്ലിം ഗലിയിലെത്തി, തലയില്‍ തൊപ്പി വച്ച, മുസ്ലിം പൗരനോട് ആക്രോശിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഗലിയിലെ മുതിര്‍ന്ന മുസ്ലിം പൗരന്‍മാരോട് നാരായണ്‍ സിംഗ് പറയുന്നതിങ്ങനെയാണ്. ”നിങ്ങളോട് പറയുകയാണ് ഞാന്‍, ഓര്‍ത്തോ, അവരോടും പറഞ്ഞോ, ഇങ്ങനെ ഇവിടെ നില്‍ക്കണ്ട. പാകിസ്ഥാനിലേക്ക് പൊയ്‌ക്കോ.

നിങ്ങളുടെ ഭാവി സെക്കന്റുകള്‍ക്കുള്ളില്‍ ഇരുളിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. കയ്യില്‍ കറുപ്പോ, മഞ്ഞയോ ബാന്‍ഡ് കെട്ടിയവരൊക്കെ പാകിസ്ഥാനിലേക്ക് പോ. ഇന്ത്യയില്‍ ജീവിക്കണ്ടേ? വേണ്ടെങ്കില്‍ പോ പാകിസ്ഥാനിലേക്ക്. ഇവിടെ ജീവിച്ച് വേറെ ആരെയെങ്കിലും വാഴ്ത്തിപ്പാടാന്‍ ഉദ്ദേശിച്ചാല്‍ അത് നടപ്പില്ല. പറ ആ ****-ഓട്. (അസഭ്യം പറയുന്നു) ഞാന്‍ ചിത്രമെടുത്തിട്ടുണ്ട്. അതൊക്കെ ഞാന്‍ പരിശോധിക്കും.

അവര്‍ ഓരോരുത്തരോടും ***** പറ (അസഭ്യം) ഈ ഇടവഴി ഞാന്‍ ഓര്‍ത്തു വയ്ക്കുന്നുണ്ട്. മനസ്സിലാക്കിക്കോ. എനിക്കിവിടെ കയറി വരണമെങ്കില്‍ നിങ്ങളുടെയൊക്കെ അമ്മൂമ്മയുടെ അടുത്ത് വരെ വരാന്‍ പറ്റും. മനസ്സിലാക്കിക്കോ. ***** നിങ്ങള്‍ക്കിതിനൊക്കെ വില കൊടുക്കേണ്ടി വരും. എല്ലാ എണ്ണത്തിനെയും നശിപ്പിക്കാന്‍ എനിക്കറിയാം. ഓരോ വീട്ടിലെയും ആണുങ്ങളെ ജയിലിലിടാന്‍ എനിക്കറിയാം”, എന്ന് പറഞ്ഞ് രോഷത്തോടെ തിരിഞ്ഞ് നടക്കുന്ന നാരായണ്‍ സിംഗിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here