അഴികള്‍ക്കിടയില്‍ നിന്ന് കുഞ്ഞിനെ മുലയൂട്ടി അമ്മ; തടങ്കല്‍ പാളയത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്ക് പിന്നില്‍…

തടങ്കല്‍ പാളയത്തിലെ അഴികള്‍ക്കിടയില്‍ നിന്നു കൊണ്ട് കുഞ്ഞിനെ മുലയൂട്ടുന്ന ദമ്പതികളുടെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ തടങ്കല്‍ പാളയത്തില്‍ നിന്നുള്ള ചിത്രം എന്ന തരത്തില്‍ ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. ചോട്ടു ഖാന്‍ എന്നയാളാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ചിത്രത്തിനൊപ്പം ബംഗാളി ഭാഷയില്‍ ചിത്രം ഇന്ത്യയിലെ ഒരു തടങ്കല്‍ പാളയത്തില്‍ നിന്നുള്ളതാണെന്നും കുറിച്ചിരുന്നു.

‘കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ നമുക്ക് ഇനി വേണ്ട. ഈ ദമ്പതികള്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. അമ്മയായ യുവതി മുസ്ലീമും ഭര്‍ത്താവ് ഹിന്ദുവുമാണ്. ഇന്ത്യയിലെ എന്‍ആര്‍സി മൂലം കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ കഴിയുകയാണ് യുവതിയിപ്പോള്‍. എന്നാല്‍ ഇതിനിടയിലും കുട്ടിക്ക് മുലപ്പാല്‍ ഉറപ്പാക്കുകയാണ് മാതാപിതാക്കള്‍. മോദിയുടെ അച്ഛേ ദിനില്‍ ഇനിയും ഇത്തരം ചിത്രങ്ങള്‍ കാണാനിരിക്കുന്നതേ ഉള്ളൂവെന്നും ചോട്ടു ഖാന്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ചിത്രം ട്വിറ്ററില്‍ലും ഫേസ്ബുക്കിലും വാട്സാപ്പിലും വൈറലാവുകയായിരുന്നു.

തടങ്കല്‍ പാളയത്തിലെ അഴികള്‍ക്കിടയിലൂടെ തന്റെ ഭര്‍ത്താവിന്റെ കൈകളിലിക്കുന്ന കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചതോടെ മാധ്യമങ്ങളുള്‍പ്പെടെ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ തിരഞ്ഞിറങ്ങി. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രം യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നിന്നു പോലമല്ല എന്നാണ് ഇന്ത്യ ടുഡേയുടെ വാര്‍ റൂം കണ്ടെത്തിയത്.

അര്‍ജന്റീനയിലെ ഏതോ ഗ്രാമത്തില്‍ നിന്നെടുത്ത ചിത്രമാണ് ഇന്ത്യയിലേതെന്ന രീതിയില്‍ പ്രചരിക്കുന്നത്. സമീപ പ്രദേശത്ത് ഉണ്ടായ എന്തോ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അവിടേക്കുള്ള പ്രവേശനം തടയുകയായിരുന്നു. ഇതാണ് തടങ്കല്‍ പാളയം എന്ന മട്ടില്‍ പ്രചരിപ്പിച്ചത്. ചിത്രം ആറിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്തതാണെന്നും വാര്‍ റൂം പറയുന്നു. ചിത്രത്തിന് ഇന്ത്യയുമായി യാതൊരു ബന്ധമില്ലെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News