ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരിയിൽ

ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നിന് ഗവർണർ ഉദ്ഘാടനം ചെയ്യും. 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്‍റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ പുതുക്കിയ മെംബേഴ്സ് ലോഞ്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എസ്റിമേറ്റിനെക്കാൾ കുറഞ്ഞ തുകയ്ക്കാണ് നിർമാണം പൂർത്തിയാക്കുന്നതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

പ്രവാസിമലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതൽ‌ മൂന്നു വരെ നിയമസഭാ മന്ദിരത്തിൽ നടക്കും. കേരളത്തിൽ നിന്നുള്ള പാർലമെന്‍റ്, നിയമസഭാ അംഗങ്ങളും ഉൾപ്പെടെ 351 അംഗങ്ങളാണ് ലോക കേരള സഭയിലുള്ളത്.

47 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളാണ് ഇത്തവണ സഭയുടെ ഭാഗമാകുന്നത്. ഓരോ വർഷം സഭയിലെ മൂന്നിലൊന്ന് അംഗങ്ങൾ ഒഴിഞ്ഞ് പുതിയവരെ ഉൾപ്പെടുത്തും. ലോക കേരള സഭയ്ക്കു നിയമനിർമാണത്തിന് സർക്കാർ തയാറെടുക്കുകയാണെന്നും സ്പീക്കർ പറഞ്ഞു.

സമ്മേളനത്തിന് നിയമസഭയിൽ സ്ഥിരം വേദിയും തയാറായിക്കഴിഞ്ഞു. സമ്മേളനത്തിന്‍റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ പുതുക്കിയ മെംബേഴ്സ് ലോഞ്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ലോക കേരള സഭയുടെ ഭാഗമായി സാംസ്കാരികകോത്സവം, മാധ്യമ സെമിനാർ, പ്രവാസി ചലച്ചിത്രോത്സവം, വസന്തോത്സവം, സെമിനാറുകൾ, പ്രവാസി സാഹിത്യ സമ്മേളനം എന്നിവയും ഉണ്ടാകും. അതെസമയം സർക്കാർ പ്രവാസി നയങ്ങളിൽ നിന്നും വ്യതിചലിച്ചുവെന്നാരോപിച്ച് യു ഡി എഫ് ലോക കേരള സഭ ബഹിഷ്കരിക്കുമെന്നറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News