ഗവർണർ ആർഎസ്എസ് പ്രചാരകനല്ലെന്ന് ഓർക്കണം; എ എ റഹിം

കേരള ഗവർണർ ആർഎസ്എസ് പ്രചാരകനല്ലെന്ന് ഓർക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം.

ഗവർണർ പെരുമാറുന്നത് ബി ജെ പി യുടെ മെഗാ ഫോൺ പോലെ. ഗവർണറുടെ അസഹിഷ്ണുത മനസിലാകുന്നില്ല. ഗവർണറുടേത് വെല്ലുവിളിയുടെ ഭാഷയെന്നും ഗവർണർ പദവിയെന്ന അപ്പക്കഷണം നഷ്ടപ്പെടാതിരിക്കാനാണ് അദ്ദേഹം ഇങ്ങനെ പെരുമാറുന്നതെന്നും റഹീം പറഞ്ഞു .

യോഗ സർക്കാർ നരനായാട്ട് നടത്തുന്ന ഉത്തർ പ്രദേശിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും റഹീം ആവശ്യപ്പട്ടു. കോഴിക്കോട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹീം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News