പൗരത്വ ഭേദഗതി നിയമം; നിരത്തിലിറങ്ങി പ്രതിഷേധിച്ച് പോളണ്ടിലെ ഇന്ത്യക്കാര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം പുകഞ്ഞ് കത്തുമ്പോള്‍ വിദേശരാജ്യങ്ങളിലും മോദിയുടെ കുടില നിയമത്തിനെതിരായി പ്രതിഷേധവുമായി ഇന്ത്യക്കാര്‍ തെരുവുകളിലാണ്.

ഇന്ത്യയിലെ ബിജെപി സർക്കാർ ഭരണഘടന വിരുദ്ധമായ നിയമങ്ങൾ ദുഷ്ടലാക്കൊടെ നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് പോളണ്ടിലെ ഇന്ത്യൻ വംശജരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. നിരവധി വിദ്യാർഥികളും അധ്യാപകരും ഗവേഷകരും തൊഴിലാളികളും പരിപാടിയിൽ പങ്കെടുത്തു.

സമരത്തിന് പിന്തുണ അറിയിക്കാൻ ചില പോളിഷ് ആക്ടിവിസ്റ്റുകളും എത്തിയിരുന്നു. വാർസോയിലെ ഇന്ത്യൻ എബസ്സിയുടെ മുന്നിൽ നടന്ന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു.

പൗരത്വ ഭേദഗതി നിയമം; നിരത്തിലിറങ്ങി പ്രതിഷേധിച്ച് പോളണ്ടിലെ ഇന്ത്യക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News