ഗവര്‍ണര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാവുകയാണ്’; വിവാദ പ്രസംഗത്തിനെതിരെ മുഹമ്മദ് റിയാസ്

ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയില്‍ ഇരുന്ന വ്യക്തി പിന്നീട് ഗവര്‍ണര്‍ ആയി മാറുകയാണ് പതിവെന്നും
ഇതിപ്പോള്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന വ്യക്തി ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ആവുകയാണ് ചെയ്തിരിക്കുന്നതെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ് വേദിയില്‍ കേരളഗവര്‍ണര്‍ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് റിയാസ് പ്രതികരിച്ചത്.

‘ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയില്‍ ഇരുന്ന വ്യക്തി പിന്നീട് ഗവര്‍ണര്‍ ആയി മാറുകയാണ് പതിവ്, ഇതിപ്പോള്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന വ്യക്തി ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ആവുകയാണോ?; റിയാസ് ഫേസ്‌ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here