കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിനായി കണ്ണൂർ ഒരുങ്ങി

ജനുവരി ആദ്യ വാരം നടക്കുന്ന കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിനായി കണ്ണൂർ ഒരുങ്ങി. സമ്മേളന വിളംബരം ചെയ്ത് കണ്ണൂർ നഗരത്തിൽ വർണശബളമായ ഘോഷയാത്ര നടന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളന നഗരിയിൽ എത്തി തുടങ്ങി.

കർഷക കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ വീറുറ്റ ചരിത്രമുള്ള കണ്ണൂർ കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തെ വരവേൽക്കാനുള്ള അന്തിമഘട്ട ഒരുക്കത്തിലാണ്.സമ്മേളനം വിളംബരം ചെയ്ത് കണ്ണൂർ നഗരത്തിൽ നടന്ന വർണ്ണശബളമായ ഘോഷയാത്ര കേരളത്തിലെ നവോത്ഥാന മുന്നേറ്റം കൂടി പ്രതിഫലിപ്പിക്കുന്നതായിരുന്നു.

നവോത്ഥാന നായകരുടെ ചിത്രങ്ങളും മഹത് വചനങ്ങളും ആലേഖനം ചെയ്ത പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ ഘോഷയാത്രയിൽ അണിനിരന്നത്.അഞ്ചരക്കണ്ടി, എടക്കാട് ഏരിയകളിൽ നിന്നുള്ള പ്രവർത്തകർ അണിനിരന്ന വിളംബര ഘോഷയാത്ര താണയിൽ നിന്നും ആരംഭിച്ച സ്റ്റേഡിയം കോർണറിൽ സമാപിച്ചു.സ്വാഗത സംഘം പ്രവർത്തകരും കണ്ണൂർ ഏരിയയിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്ത ഘോഷയാത്ര വിളക്കും തറ മൈതാനിയിലെ നിന്നും ആരംഭിച്ച് ടൗൺ സ്ക്വയറിൽ സമാപിച്ചു.

കർഷക പോരാട്ട ചരിത്രം പറയുന്ന ചരിത്ര പ്രദർശനം കാണാൻ നിരവധി പേരാണ് എത്തുന്നത്. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളന നഗരിയിലെത്തി തുടങ്ങി. ഇവർക്ക് സംഘാടക സമിതിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here