ഫെബ്രുവരി മുതല്‍ കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനം പറന്നുയരും

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനം ഫെബ്രുവരി മുതല്‍. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഉണ്ടാവുക. അതേസമയം, വലിയ വിമാനങ്ങള്‍ക്ക് രാത്രികാല സര്‍വീസിന് ഡി ജി സി എ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ ജംബോ വിമാനം ഫെബ്രുവരി മൂന്നാംവാരം മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. 12ാം തിയ്യതി ജനപ്രതിനിധികളും വ്യോമയാന ഉദ്യോഗസ്ഥരും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയും വിമാനത്താവള അധികൃതരും സര്‍വീസ് തുടങ്ങുന്നതിന് ധാരണയിലെത്തി. എയര്‍ ഇന്ത്യഎക്‌സ്പ്രസിന്റെ സമയക്രമീകരണത്തില്‍ മാറ്റംവരുത്തിയാണ് കരിപ്പൂരില്‍ വിമാനമിറക്കുന്നത്. ആഴ്ചയില്‍ കൊച്ചിയിലെ രണ്ടുദിവസത്തെ സര്‍വീസുകള്‍ കരിപ്പൂരിലേക്ക് മാറ്റുകയായിരുന്നു. തിങ്കള്‍, ശനി ദിവസങ്ങളിലാണ് സര്‍വീസ്.

രണ്ടുദിവസവും ജിദ്ദയില്‍നിന്ന് രാവിലെ 7.5നെത്തുന്ന വിമാനം വൈകീട്ട് 5.30ന് മടങ്ങും. അതേസമയം വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍നിന്ന് രാത്രി കാല സര്‍വീസ് നടത്തുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇനിയും അനുമതി നല്‍കിയിട്ടില്ല. ഇതുകൂടി അനുവദിച്ചാല്‍ കരിപ്പൂരിലെ വിമാനപാര്‍ക്കിങ് സംബന്ധിച്ച പ്രശ്‌നവും പരിഹരിക്കാനാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News