പാലക്കാട് കിണറ്റിൽ പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തി

പാലക്കാട് കോങ്ങാട് ഉപയോഗശൂന്യമായ കിണറ്റിൽ പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തി. കോങ്ങാട് പെരിങ്ങോട് പറക്കോട് മാണിക്കമ്മയുടെ വീടിന് പുറകിലെ ഉപയോഗശൂന്യമായ ആൾമറയില്ലാത്ത കിണറ്റിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.

പുള്ളി പുലിയുടെ ജഡം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പുദ്യോഗസ്ഥരും പോലീസും സ്ഥലതെത്തി. രാത്രി പുലിയെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ധോണി വനംവകുപ്പ് ഓഫീസിലെത്തിച്ചു. എട്ട് വയസ് പ്രായമുള്ളതാണ് പുള്ളിപ്പുലി.

കാഞ്ഞിരപുഴ കനാലിന് സമീപത്തായതു കൊണ്ട് കല്ലടിക്കോട് മലയിൽ നിന്ന് ഇര തേടി വന്നതാകമെന്നാണ് നിഗമനം. മൂന്ന് മാസം മുമ്പ് പ്രദേശത്ത് പുലിയുടേതിന് സമാനമായ കാൽപാട് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News