ഗഗന്‍യാന്‍ ആദ്യ ആളില്ലാ പേടകത്തെ പരീക്ഷണാര്‍ഥം ഡിസംബറില്‍ വിക്ഷേപിക്കും: ഐഎസ്ആര്‍ഒ

മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണപ്പറക്കൽ അടുത്ത വർഷം അവസാനം നടക്കുമെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. കെ ശിവൻ.

ആളില്ലാ പേടകത്തെ നിശ്‌ചിത ഭ്രമപണപഥത്തിലെത്തിച്ച്‌ തിരിച്ചിറക്കുന്ന പരീക്ഷണമാണിത്‌. ജിഎസ്‌എൽവി മാർക്ക്‌–-3 റോക്കറ്റ്‌ ഉപയോഗിച്ച്‌ അടുത്ത ഡിസംബറിലാണ്‌ പേടകം വിക്ഷേപിക്കുക. മൂന്നുപേരെ ബഹിരാകാശത്ത്‌ എത്തിക്കുന്ന പദ്ധതി 2024 ലാണ്‌ ലക്ഷ്യമിടുന്നത്‌.

ബഹിരാകാശസഞ്ചാരികളുടെ തെരഞ്ഞെടുപ്പ്‌ പൂർത്തിയായിവരുന്നു. ഇവരുടെ പരിശീലനം ഉടൻ ആരംഭിക്കും. മനുഷ്യനെ അയക്കുന്നതിനുമുമ്പ്‌ രണ്ട്‌ തവണ ആളില്ലാപേടകം അയച്ച്‌ സുരക്ഷ ഉറപ്പാക്കും. ചാന്ദ്രയാൻ–-3 വിക്ഷേപണം അടുത്ത നവംബറിൽ ഉണ്ടാകും.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡറും റോവറും ഇറക്കുന്ന ദൗത്യമാണിത്‌. സൂര്യനെപ്പറ്റി പഠിക്കാനുള്ള “ആദിത്യ ദൗത്യ’വും അടുത്തവർഷം ഉണ്ടാകും.

അടുത്ത വർഷം പന്ത്രണ്ട്‌ പിഎസ്‌എൽവി ദൗത്യങ്ങളാണ്‌ ലക്ഷ്യമിടുന്നത്. നാല്‌ വർഷത്തിനുള്ളിൽ പിഎസ്‌എൽവി ദൗത്യങ്ങൾ നൂറ്‌ തികയ്‌ക്കും.

ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമായ പിഎസ്‌എൽവിയുടെ പുതിയ പതിപ്പുകൾക്കായുള്ള ഗവേഷണങ്ങളും മുന്നേറുകയാണെന്നും ഡോ. ശിവൻ പറഞ്ഞു.

പിഎസ്‌എൽവി റോക്കറ്റിന്റെ അമ്പതാമത്‌ ദൗത്യ ജൂബിലിയുടെ ഭാഗമായുള്ള ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ബഹിരാകാശ സാങ്കേതികവിദ്യയിലും ഗവേഷണങ്ങളിലും പ്രവചനാതീതമായ മുന്നേറ്റങ്ങളാകും അടുത്ത രണ്ട്‌ ദശാബ്‌ദത്തിനുള്ളിൽ ഉണ്ടാകാൻപോകുന്നതെന്ന്‌ വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. എസ്‌ സോമനാഥ്‌ പറഞ്ഞു.

ചിലവു കുറഞ്ഞ സാങ്കേതിക വിദ്യയിൽ മികവുറ്റ വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കാൻ മുന്തിയ പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News