പൗരത്വ നിയമ ഭേദഗതി; തുടര്‍പ്രക്ഷോഭങ്ങള്‍ക്കായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ ദേശീയ ശ്രദ്ധ നേടിയ സംയുക്ത പ്രതിഷേധത്തിന് ശേഷം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ് സർക്കാർ. ഇന്ന് ചേരുന്ന സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ കൂടുതൽ ശക്തമായ സമര പരിപാടികളും ചർച്ചയാകും.

ഭരണഘടനാ സംരക്ഷണത്തിനായി വിശാല സമിതി രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പൗരത്വ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിവിധ മത സാമുദായിക സംഘടനകളും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ യോഗത്തിന് ശേഷം രമേശ് ചെന്നിത്തല മുസ്ലീം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ബിജെപിയും പങ്കെടുക്കും.

വിശാല യോഗം വിളിക്കുമ്പോഴും ഇരു കൂട്ടരും എസ്ഡിപിഐ വെൽഫയർ പാർട്ടി അടക്കം തീവ്രനിലപാടുള്ള സംഘടനകളെ മാറ്റിനിർത്തുന്നു. സർവകക്ഷി യോഗം വിളിക്കുന്ന വിഷയത്തെ ബിജെപി ശക്തമായി വിയോജിക്കുമ്പോഴും യോഗത്തിൽ പങ്കെടുക്കാൻ തന്നെയാണ് പാർട്ടി തീരുമാനം.

യോഗത്തിൽ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പ്രതിനിധികൾ സംസാരിക്കും. എൻഎസ്എസിനെ സർക്കാർ ക്ഷണിച്ചെങ്കിലും വിട്ടുനിൽക്കാനാണ് തീരുമാനം. തങ്ങൾ ഉയർത്തിപിടിക്കുന്ന മതേതര നിലപാട് ഒരു യോഗത്തിലെത്തി അറിയിക്കേണ്ട ആവശ്യമില്ലെന്നാണ് എൻഎസ്എസ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News