‘അമ്മ’ നിര്‍വാഹക സമിതി യോഗം ജനുവരി ഒമ്പതിന് കൊച്ചിയില്‍; ഷെയിന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യും

‘അമ്മ’ നിര്‍വാഹക സമിതി യോഗം ജനുവരി ഒമ്പതിന് കൊച്ചിയില്‍; ഷെയിന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യും
താരസംഘടന അമ്മയുടെ നിര്‍വാഹക സമിതിയോഗം ജനുവരി 9 ന് കൊച്ചിയില്‍ ചേരും.

ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള വിഷയം യോഗം ചര്‍ച്ചചെയ്യും. ഷെയിന്‍നെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

സംവിധായകര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഷെയിന്‍ പരസ്യമായി മാപ്പുപറയണമെന്നായിരുന്നു നിര്‍മാതാക്കളുടെ ആവശ്യം. പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞുകൊണ്ട് ഷെയിന്‍ താരസംഘടനയായ അമ്മയ്ക്ക് കത്ത് നല്‍കിട്ടുണ്ട്.

നേരത്തെ സാമൂഹ്യമാധ്യമത്തിലൂടെയും ഷെയിന്‍ ക്ഷമാപണം നടത്തിയിരുന്നു. ഷെയിനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അമ്മ നിര്‍മാതാക്കളുടെ സംഘടനയുമായും ചര്‍ച്ച ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News