ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടന്നുപോകുന്നത് ദുഷ്‌കരമായ സാഹചര്യത്തിലൂടെ: രാംഗോപാല്‍ അഗര്‍വാല

കൊല്‍ക്കത്ത: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ദുഷ്‌കരമായ സാഹചര്യത്തിലൂടെയാണ്‌ കടന്ന് പോകുന്നതെന്നും നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ പരിഷ്‌കരണ നടപടികള്‍ തിടുക്കത്തില്‍ നടപ്പാക്കിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും നീതി ആയോഗ് വിശിഷ്ടാഗത്വം രാംഗോപാല്‍ അഗര്‍വാല.

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാംഗോപാല്‍ അഗര്‍വാല. ജിഎസ്ടി നടപ്പാക്കുമ്പോള്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നും ഇത്തരം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളൽ നല്ല വളര്‍ച്ച കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ലിംഗസമത്വം ഉറപ്പാക്കുമ്പോള്‍ എല്ലാ ജാതികളേയും സമുദായങ്ങളേയും ഉള്‍പ്പെടുത്തേണ്ടതുണ്ട്.

അടുത്ത 15 വര്‍ഷത്തേക്ക് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പ്രതിവര്‍ഷം കുറഞ്ഞത് എട്ട് ശതമാനം വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിലഷണീയമായ മധ്യവര്‍ഗത്തിന് വരുമാന അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here