പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധം; ചെന്നൈയില്‍ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയില്‍ തെരുവിൽ കോലം വരച്ച് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ചെന്നൈ ബസന്ത് നഗര്‍ ബസ് ഡിപ്പോയ്ക്ക് മുന്നില്‍ പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധ കോലങ്ങള്‍ വരച്ചവരെയാണ് അറസ്റ്റ്‌ചൈയ്‌തത്‌.

നോ ടു സിഎഎ, നോ ടു എന്‍ആര്‍സി, നോ ടു എന്‍പിആര്‍ തുടങ്ങിയ മുദ്രവാക്യങ്ങളെഴുതിയാണ് ഇവര്‍ കോലം വരച്ചിരുന്നത്. അനധികൃതമായി സംഘം ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന കുറ്റമാണ് പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയത്.

ഗായത്രി, മദന്‍, ആരതി, കല്ല്യാണി, പ്രഗതി തുടങ്ങിയ ഏഴുപേരെയാണ് രാവിലെ ഒമ്പതുമണിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിനുശേഷം ഏഴുപേരെയും തൊട്ടടുത്ത കമ്യൂണിറ്റി സെന്ററിലേക്ക് മാറ്റി. ഇവരെ അറസ്റ്റ് ചെയ്തതിന്റെ കാരണം അന്വേഷിക്കാന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ ടി മോഹനന്‍ ഉള്‍പ്പെടെയുള്ള മൂന്ന് അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു. അഭിഭാഷകരും സമരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഇവരെയും പിടികൂടിയത്.

അറസ്റ്റിലായ എല്ലാവരെയും പത്തുമണിയോടെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തുവെന്ന് സമരക്കാര്‍ ആരോപിച്ചു. ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ബസന്ത് നഗറില്‍ പ്രതിഷേധ കോലങ്ങള്‍ വരച്ചുതുടങ്ങിയത്. ഒമ്പതുമണിയോടെ പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News