തങ്ങളെ തല്ലിച്ചതച്ചവര്‍ക്ക് ചായസല്‍ക്കാരം; വേറിട്ട പ്രതിഷേധവുമായി ജാമിയയിലെ വിദ്യാര്‍ത്ഥികള്‍

അലിഗഢ്‌: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഢ്‌ മുസ്ലിം സർവകലാശാലയിൽ വിദ്യാർഥികളുടെ വേറിട്ട പ്രതിഷേധം.

പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ്‌ അതിക്രൂരമായി തല്ലച്ചതച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്‌ച വൈകിട്ട്‌ ഇവിടെ സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസുകാർക്ക്‌ സായാഹ്നഭക്ഷണം നൽകിയാണ്‌ വിദ്യാർഥികൾ പ്രതിഷേധത്തിന്റെ വ്യത്യസ്‌ത രീതി അവതരിപ്പിച്ചത്‌.

വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ്‌ ഫൈസുൽ ഹസ്സനും മറ്റു വിദ്യാർഥികളുമാണ്‌ സൽക്കാരത്തിന്‌ ക്ഷണിച്ചത്‌. വിദ്യാർഥികളുടെ ഇത്തരം പെരുമാറ്റത്തെ അഭിനന്ദിക്കുന്നതായി സർക്കിൾ ഓഫീസർ അനിൽ സമാനിയ പറഞ്ഞു. എന്നാൽ, സൽക്കാരത്തിൽ പൊലീസ്‌ പങ്കെടുത്തതിനെ ബിജെപി ജില്ലാ വക്താവ്‌ നിഷിത്‌ കുമാർ വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here