പൗരത്വ ഭേദഗതി നിയമം: സംയുക്തയോഗം അവസാനിച്ചു; യോജിച്ച പ്രതിഷേധങ്ങള്‍ക്ക് രൂപംനൽകും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ജനങ്ങളിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച രാഷ്ട്രീയ പാർടി പ്രതിനിധികളുടെയും മത-സാമൂഹ്യ, സംഘടനാ നേതാക്കളുടെയും യോഗം തിരുവനന്തപുരത്ത്‌ അവസാനിച്ചു.

പൗരത്വഭേദഗതി നിയമത്തിൽ യോജിച്ച പ്രതിഷേധ പരിപാടികൾക്ക്‌ രൂപംനൽകാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി.

ഇതിനായി മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും യോഗം ചുമതലപ്പെടുത്തി. സർവകക്ഷി സംഘം രാഷ്‌ട്രപതിയെ കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിക്കുന്ന എല്ലാ കക്ഷികളെയും സാമൂഹ്യ, മത സംഘടനകളെയും ഒരുമിച്ച്‌ അണിനിരത്തുകയാണ്‌ സർക്കാർലക്ഷ്യം.

എൽഡിഎഫും യുഡിഎഫും യോജിച്ച്‌ നടത്തിയ പ്രതിഷേധ സത്യഗ്രഹത്തിന്റെ അടുത്ത ഘട്ടമെന്ന നിലയ്‌ക്കാണ്‌ സംയുക്തയോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here