സ്വരമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തി യുപിയില്‍ പൊലീസ് രാജ്

പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ചവരെ ക്രൂരമായി അടിച്ചമര്‍ത്തി ഉത്തര്‍പ്രദേശില്‍ പൊലീസ് രാജ്. അലിഗഢ് സര്‍വകലാശാലയിലെ 1000 വിദ്യാര്‍ഥികള്‍ക്കെതിരെ ശനിയാഴ്ച കേസെടുത്തു. ഇതുവരെ 5558 പേരെ കസ്റ്റഡിയില്‍ എടുത്തു. 1246 പേരെ അറസ്റ്റ് ചെയ്തു. 406 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയതായും പൊലീസ് അറിയിച്ചു.

യുപിയില്‍ മാത്രം ഇതുവരെ 23 പേര്‍ കൊല്ലപ്പെട്ടു. 21 ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. മുസ്ലിംവിഭാഗക്കാരോട് ‘പാകിസ്ഥാനിലേക്ക് പോ’- എന്ന് മീറത്ത് സിറ്റി എസ്പി അഖിലേഷ് നാരായണ്‍ സിങ് ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

‘ഞങ്ങള്‍ പ്രാര്‍ഥിക്കുകയായിരുന്നു’ എന്ന് നാട്ടുകാര്‍ പറഞ്ഞിട്ടും എസ്പി അടങ്ങിയില്ല. ‘ഇവിടെ ജീവിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേക്ക് പോകണം. ഇവിടെ ജീവിച്ച് മറ്റ് സ്ഥലങ്ങളെ സ്തുതിക്കാന്‍ നടക്കരുത്’- എസ്പി ഭീഷണി മുഴക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here