സത്യസന്ധത പുലര്‍ത്തുന്നവര്‍ കനത്ത വില നല്‍കേണ്ടിവരും; അലോക് ലവാസ

ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അംഗം അലോക് ലവാസ. സത്യസന്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മറുവശത്ത് ആരാണുള്ളതെന്നത് വിലയുടെ തോത് നിര്‍ണയിക്കും. ഇത്തരത്തില്‍ വില നല്‍കുന്നതും സത്യസന്ധമായ നടപടികളുടെ ഭാഗമാണ് -ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ലവാസ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ സ്വീകരിച്ച നടപടികള്‍ അവസാനിപ്പിക്കുന്നതിനോട് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ഇതോടെ അദ്ദേഹത്തിനുനേരെ നിരവധി പ്രതികാര നടപടികളുണ്ടായി. ഏറ്റവും ഒടുവില്‍, ലവാസയുടെ ഭാര്യ നോവല്‍ സിംഗാള്‍ അടക്കം കുടുംബാംഗങ്ങളെ ആദായനികുതിവകുപ്പ് വേട്ടയാടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News