‘രാജ്യം വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരും’; ടീസ്റ്റ സെതില്‍വാദ്

ദേശീയ പൗരത്വ രജിസ്റ്റര്‍ അനുവദിച്ചാല്‍ രാജ്യം വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് അസമിന്റെ അനുഭവം തെളിയിക്കുന്നതായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതില്‍വാദ്. പൗരത്വം ഓരോരുത്തര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്.

ഏതെങ്കിലും നിയമത്തിലൂടെ ഉറപ്പാക്കേണ്ടതല്ല. അതിനാല്‍ത്തന്നെ പൗരത്വ ഭേദഗതി നിയമവും അതിന്റെ ഭാഗമായിവരുന്ന ദേശീയ ജനസംഖ്യാപട്ടികയും പൗരത്വ രജിസ്റ്ററും ഭരണഘടനാവിരുദ്ധമാണ്.

ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കല്‍നടപടി തുടങ്ങിയാല്‍ ഒരുവിഭാഗത്തിനും അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ല. മുസ്ലിങ്ങളെമാത്രം ബാധിക്കുന്ന കാര്യമല്ല ഇത്. അസമിന്റെ അനുഭവം അതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News