ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ജാര്‍ഖണ്ഡിന്റെ 11-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. മൊറാബാദി മൈതാനത്തു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടാം തവണയാണ് 44 വയസ്സുകാരനായ സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവര്‍ പരിപാടിക്കെത്തി.

81 അംഗ നിയമസഭയില്‍ 47 സീറ്റുകളും നേടിയാണ് ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി കക്ഷികള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ മൂന്ന് എംഎല്‍എമാരും സിപിഐഎംഎല്ലിന്റെ ഒരു എംഎല്‍എയും മഹാസഖ്യത്തെ പിന്തുണയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here