‘രാഷ്ട്രീയം കളിച്ച് ഗവര്‍ണര്‍’; തുറന്നടിച്ച് പ്രമുഖര്‍

പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച ഗവര്‍ണറുടെ നിലപാടിനെതിരെ തുറന്നടിച്ച് പ്രമുഖര്‍. കേരള ഗവര്‍ണറുടെ നിലപാടിനെതിരെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഉല്ലേഖ് എന്‍ പി രംഗത്തെത്തി. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരള ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അത് തുറന്ന് കാട്ടണമെന്നും ഉല്ലേഖ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തുടങ്ങി ഈ രാജ്യം ഒരു പൊലീസ് രാജായി മാറുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് തെല്ലും ആശങ്കയില്ലെന്നും പകരം ചരിത്രത്തിലെ തനിക്ക് ഒട്ടും വൈദഗ്ധ്യമില്ലാത്ത ഒരു വിഷയത്തിലേക്കാണ് അദ്ദേഹം കടന്നുകയറുന്നതെന്നും ഉല്ലേഖ് എന്‍ പി കുറ്റപ്പെടുത്തി.

ലോകമെങ്ങും ബഹുമാനിക്കപ്പെടുന്ന പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് തന്നെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് തന്റെ സ്ഥാനമെന്തെന്ന് കാണിക്കാനായിരുന്നുവെന്നാണ് ഗവര്‍ണര്‍ ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News