ശ്രീനഗറില്‍ താപനില മൈനസ് 6.2; കുടിവെള്ളം ഐസായി

ശ്രീനഗര്‍: കശ്മീരില്‍ അതിശൈത്യം തുടരുന്നു; ദാല്‍ തടാകമുള്‍പ്പെടെ തണുത്തുറഞ്ഞു. ശനിയാഴ്ച രാത്രി സീസണിലെ ഏറ്റവും കടുത്ത തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു.

മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില. കശ്മീര്‍ താഴ്വരയിലും ലഡാക്ക് കേന്ദ്രഭരണപ്രദേശ മേഖലയിലും പൂജ്യത്തിലും താഴെയാണ് രേഖപ്പെടുത്തിയത്.

ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ബനിഹാളില്‍ മൈനസ് 2.2 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഡോഡയിലെ ഭദേര്‍വാഹയില്‍ മൈനസ് 0.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ജമ്മുവിലാകട്ടെ മൈനസ് 5.7 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

ദാല്‍ തടാകമുള്‍പ്പെടെ തണുത്തുറഞ്ഞു. തണുത്തുറഞ്ഞതിനാല്‍ ജലവിതരണം തടസ്സപ്പെട്ടു. ലഡാക്കിലെ ലേയില്‍ മൈനസ് 19 ഉം ദ്രാസില്‍ മൈനസ് 28.7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News