‘ഈ തെരുവുകള്‍ ഞങ്ങളുടേതുംകൂടി’; ആത്മധൈര്യം പകര്‍ന്ന് രാത്രി നടത്തം, ഏറ്റെടുത്ത് വനിതകള്‍; മികച്ച പങ്കാളിത്തം

നിര്‍ഭയ ദിനത്തില്‍ ‘പൊതുഇടം എന്റേതും’ എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ രാത്രി നടത്തവുമായി വനിതകള്‍.

പുലര്‍ച്ചെ ഒരുമണി വരെ സംസ്ഥാനത്ത് നൂറിലധികം സ്ഥലങ്ങളിലാണ് നടത്തം. വിവിധ മേഖലകളിലെ പ്രമുഖരായ വനിതകളടക്കം രാത്രി നടത്തത്തിന്റെ ഭാഗമായി.

ഒരു ദിവസം കൊണ്ടുള്ള മാറ്റമല്ല രാത്രി കാലങ്ങളിലെ നടത്തം എന്നതു കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ടിവി അനുപമ ഐ.എ.എസ്.

സ്ത്രീകള്‍ രാത്രികാലങ്ങളില്‍ റോഡിലേക്ക് ഇറങ്ങുന്നതോടെ അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും വര്‍ധിക്കുമെന്ന് അനുപമ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel