പ്രോട്ടോകോൾ ലംഘനം നടന്നിട്ടില്ലെന്ന് ഇന്ത്യൻ ചരിത്ര കോൺഗ്രസ് സംഘാടക സമിതി

ഗവർണർ പങ്കെടുത്ത ചടങ്ങിൽ പ്രോട്ടോകോൾ ലംഘനം നടന്നുവെന്ന പ്രചാരണം നിഷേധിച്ച് ഇന്ത്യൻ ചരിത്ര കോൺഗ്രസ് സംഘാടക സമിതി. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിർദേശ പ്രകാരമാണ് ഗവർണർ പങ്കെടുത്ത വേദി ക്രമീകരിച്ചത്. പരിപാടിയിലെ ചെറിയ മാറ്റങ്ങൾക്ക് പോലും ഗവർണറുടെ ഓഫീസിനെ അറിയിച്ച് അംഗീകാരം വാങ്ങിയിരുന്നുവെന്നും സംഘാടകരുടെ വിശദീകരണം.

ഗവർണർ പങ്കെടുത്ത ചടങ്ങിൽ പ്രോട്ടോകോൾ ലംഘനം നടന്നുവെന്ന പ്രചരണത്തിനെതിരെയാണ് ഇന്ത്യൻ ചരിത്ര കോൺഗ്രസ് സംഘാടക സമിതി രംഗത്തെത്തിയത്. പരിപാടിയിലെ ചെറിയ മാറ്റങ്ങൾക്ക് പോലും ഗവർണറുടെ ഓഫീസിനെ അറിയിച്ച് അംഗീകാരം വാങ്ങിയിരുന്നുവെന്നും സംഘാടകരുടെ വിശദീകരിച്ചു.

ചടങ്ങിൻറെ മിനിട്ട് ബൈ മിനിട്ട് പ്രോഗ്രാമും വിശദാംശങ്ങളും ഗവർണറുടെ ഓഫീസിൽ അറിയിച്ചിരുന്നു. ഗവർണറുടെ ഓഫീസ് നൽകിയ നിർദേശങ്ങൾ ഉൾപ്പെടുത്തി വേണ്ട മാറ്റങ്ങൾ വരുത്തിയാണ് പരിപാടിയുടെ ക്രമീകരണം വരുത്തിയത്.1935ൽ സ്ഥാപിതമായ ചരിത്ര കോൺഗ്രസിൻറെ തുടർന്നുവരുന്ന കീഴ്വഴക്കമനുസരിച്ച് ഉദ്ഘാടന പരിപാടിലെ ചടങ്ങുകൾ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിശ്ചയിക്കുക, ഇത്തവണ ഗവർണറുടെ ഓഫീസിൻറെ നിർദേശമനുസരിച്ച് പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയാണ് അന്തിമ രൂപരേഖ തയ്യാറാക്കിയത്.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിൻറെ പ്രൊസീഡിങ്സ് പ്രകാശനം ചെയ്യുമെന്ന് സംഘാടക സമിതി തീരുമാനിച്ചത്. എന്നാൽ ഗവർണറുടെ ഓഫീസിൽ നിന്ന് അനുമതി ലഭിക്കാതിരുന്നതിനാല്‍ അത് മാറ്റിവെച്ചു. കണ്ണൂർ എം.പി കെ. സുധാകരനും, മേയർ സുമ ബാലകൃഷ്ണനും പരിപാടിയിൽ പങ്കെടുക്കില്ല എന്ന അറിയിച്ചതിനെ തുടർന്ന് ഗവർണറുടെ ഓഫീസിൻറെ അനുമതിയോടെ പ്രൊ- വൈസ് ചാൻസലർ പ്രൊഫ. പി.ടി രവീന്ദ്രൻ സിൻഡിക്കേറ്റ് അംഗം ഡോ. ജോൺ ജോസഫ് എന്നിവരെ ഡയസ് പ്ലാനിൽ ഉൾപ്പെടുത്തി.

ഗവർണർ സംസാരിച്ച ശേഷം ദേശീയ ഗാനത്തോടെ പരിപാടി അവസാനിപ്പിക്കണമെന്ന് നിർദേശം ലഭിച്ചത് കൊണ്ട് പരിപാടിയിൽ നിന്ന് നന്ദി പ്രകാശനവും ഒഴിവാക്കി. ഹിസ്റ്ററി കോൺഗ്രസിൻറെ കീഴ്വഴക്ക പ്രകാരം വാർഷിക സമ്മേളനത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ വേദിയിലാണ് ഇരിക്കുക, എന്നാൽ ഗവർണറുടെ ഓഫീസിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ അവർ സദസ്സിൽ പ്രതിനിധികളോടൊപ്പമാണ് ഇരുന്നത്.

എല്ലാ കാര്യങ്ങളും ഗവര്‍ണറുടെ ഒാഫീസിന്‍റെ അനുമതി വാങ്ങിയാണ് ചെയ്തെന്ന് ഇരിക്കെ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായി എന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് സംഘാടക സമിതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News