അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ട ചരിത്രം ആവിഷ്കരിച്ച് ചരിത്ര പ്രദർശനം

അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ട ചരിത്രം ആവിഷ്കരിച്ച് കണ്ണൂരിൽ നടക്കുന്ന ചരിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായാണ് ചരിത്ര പ്രദർശനം ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ കർഷക കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ശിൽപ-ചിത്ര ഭാഷ്യം പുതുതലമുറയ്ക്ക് സമര വീര്യം പകരുന്നതാണ്.

നമ്മളെങ്ങനെ ഇന്നു കാണുന്ന നമ്മളായെന്ന് ഓർമ്മപ്പെടുത്തുകയാണ് കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ സമ്മേളനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ചരിത്ര പ്രദർശനം.ലോകത്താകമാനം അടിച്ചമർത്തപ്പെട്ട ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കനലെരിയുന്ന ചരിത്രമാണ് ശില്പങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ആവിഷ്കരിച്ചിരിക്കുന്നത്.

ജന്മി നാടുവാഴിത്തത്തിനും തൊട്ടുകൂടായ്മയ്ക്കും ജാതി വിവേചനത്തിനും എതിരായി കേരളത്തിൽ നടന്ന പോരാട്ടങ്ങലുടെ പുനരാവിഷ്കാരം സമകാലിക സാഹചര്യത്തിൽ പുതുതലമുറയ്ക്ക് സമരവീര്യം പകരുന്നതാണ്.

കേരളത്തിലുടനീളം കർഷകർ നടത്തിയിട്ടുള്ള സമാനതകളില്ലാത്ത സമര പോരാട്ടങ്ങളുടെ ചരിത്രവും പ്രദർശനത്തിൽ ഉണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ഉദയവും സമര ചരിത്രവും വിശദമാക്കുന്ന ചിത്രങ്ങളും ശില്പങ്ങളും ശ്രദ്ധേയമാണ്. കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന പ്രദർശനം കാണാൻ നിരവധി പേരാണ് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News