അയൽവാസികളും സഹപ്രവർത്തകരും ജയിലിൽ; അതിക്രമങ്ങളെ ഭയന്ന് സ‌്ത്രീകളും കുട്ടികളും; യോഗി പൊലീസ് നരനായാട്ടിന്റെ ഞെട്ടലിൽ മധു ഗാർഗ‌ിന്‍

മുംബൈയിലെ സമ്മേളനവേദിയിൽ സജീവമാണെങ്കിലും ഒട്ടും ശാന്തമല്ല ലഖ്‌നൗ സ്വദേശിനി മധു ഗാർഗ‌ിന്റെ മനസ്സ്‌. അയൽവാസികളും സഹപ്രവർത്തകരുമുൾപ്പെടെ പലരും ജയിലിലാണ‌്. സ‌്ത്രീകളും കുട്ടികളും ഏത‌് നിമിഷവും പൊലീസിന്റെ അതിക്രമങ്ങളുണ്ടാകുമെന്ന ഭയത്തിലാണ്‌. തിരിച്ചെത്തുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്ന ആശങ്കയിലാണവർ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സർക്കാർ നരനായാട്ട‌് നടത്തുന്ന ഉത്തർപ്രദേശിൽനിന്നാണ‌് മധു ഗാർഗ‌് മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന‌് എത്തിയത‌്. ദിവസങ്ങൾക്കുമുമ്പ്‌ കൺമുന്നിൽ പൊലീസിന്റെ ഭീകരത കണ്ട ഞെട്ടലിൽനിന്ന‌് മുക്തരായിട്ടില്ല അവർ.

19 നായിരുന്നു ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ പരിവർത്തൻ ചൗക്കിൽ പ്രതിഷേധസംഗമം നടത്തിയത‌്. എവിടെനിന്നോ കയറിക്കൂടിയവർ സൃഷ‌്ടിച്ച ചെറിയ പ്രകോപനത്തിന്റെ പേരിൽ പിന്നീടവിടെ പൊലീസിന്റെ നരനായാട്ടായിരുന്നു. പൊലീസ‌് മുസ്ലിം വീടുകൾ തെരഞ്ഞുപിടിച്ച‌് അക്രമിച്ചു. സ‌്ത്രീകളെയും കുട്ടികളെയുംപോലും ഒഴിവാക്കിയില്ല.

അയൽവാസിയായ മുഹമ്മദ‌് സക്കീറിനെ കടയിൽ പോകാനിറങ്ങവേ പൊലീസ‌് വെടിവച്ചു. ഗർഭിണിയാണ‌് അയാളുടെ ഭാര്യ. നിരവധി ജീവനുകളാണ‌് നഷ്ടമായത‌്. പ്രതിഷേധിച്ചാൽ അതിന‌് പ്രതികാരനടപടി ചെയ‌്തിരിക്കുമെന്ന്‌ അന്നുതന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ടിവി ലൈവിൽ ഭീഷണിപ്പെടുത്തി.

ഇടതുപക്ഷത്തെ 50 പേരടക്കം പല സാമൂഹ്യപ്രവർത്തകരും ഇപ്പോഴും ജയിലിലാണ‌്. ജീവഭയത്താൽ പലരും പ്രതിഷേധത്തിൽനിന്ന്‌ ഇപ്പോൾ മാറി നിൽക്കുകയാണെന്നും മധു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News