രാത്രി പകലാക്കി സ്ത്രീകള്‍ നടന്നു കയറിയത് ചരിത്രത്തിലേക്ക്‌; ‘നൈറ്റ് വാക്ക്’ വന്‍വിജയം

250 ഓളം സ്ഥലങ്ങളില്‍ രാത്രി പകലാക്കി സ്ത്രീകള്‍ ചരിത്രത്തിലേക്ക്. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍ഭയ ദിനത്തില്‍, രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ ‘പൊതുഇടം എന്റേതും’ എന്ന പേരില്‍ സംഘടിപ്പിച്ച രാത്രി നടത്തത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 8,000ത്തോളം സ്ത്രീകള്‍ പങ്കെടുത്തു.

വിവിധയിടങ്ങളിൽ കലാപരിപാടികളും അരങ്ങേറി. നിര്‍ഭയ ദിനത്തില്‍ വനിത–ശിശുവികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നൈറ്റ് വാക്ക് സംഘടിപ്പിച്ചത്.

നിർഭയ സെല്ലിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടിയില്‍ പാട്ടും ഡാന്‍സും കലാപരിപാടികളുമായി സ്‌ത്രീകള്‍ രാത്രി നടത്തം ആഘോഷമാക്കി. വനിതാ പൊലീസിന്‍റെ ബോധവല്‍ക്കരണ പരിപാടികളും അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here