അതിശൈത്യം തുടരുന്നു; വായുമലിനീകരണവും മൂടൽമഞ്ഞും കനത്തു; 30 ട്രെയിനുകൾ വൈകി

ദില്ലിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. ദില്ലിയിൽ കുറഞ്ഞ താപനില 2.9 ഡിഗ്രി രേഖപ്പെടുത്തി. വായുമലിനീകരണവും മൂടൽമഞ്ഞും കനത്തു.

ട്രെയിൻ വിമാന സർവീസുകൾ ഇന്നും തടസ്സപ്പെട്ടു. 30 ട്രെയിനുകൾ വൈകി ഓടുന്നതായി നോർത്തെണ്‍ റെയിൽവെ അറിയിച്ചു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട 3 യാത്രാ വിമാനങ്ങൾ മൂടൽ മഞ്ഞു കാരണം വഴി തിരിച്ചു വിട്ടു.

ജനുവരി ആദ്യ ആഴ്ച വരെ ശക്തമായ തണുപ്പായിരിക്കും എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News