മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്നുണ്ടാകും

മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്നുണ്ടാകും. എൻ സി പി നേതാവ് അജിത് പവാർ ഉപ മുഖ്യമന്ത്രിയായി തിരിച്ചെത്തും. ഇതോടൊപ്പം ആഭ്യന്തര വകുപ്പും ലഭിക്കാൻ ആണ് സാധ്യത.

ശിവസേന, എൻ സി പി, കോണ്ഗ്രസ് പാർട്ടികളിൽ നിന്ന് ആരൊക്കെയാണ് മന്ത്രിമാരായി സത്യപതിജ്ഞ ചെയ്യുന്നത് എന്നതിന്റെ അന്തിമ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോൺഗ്രസിന്റെ 10 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചനകൾ.

ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ത്രികക്ഷി മന്ത്രി സഭയിൽ മുഖ്യമന്ത്രി അടക്കം 6 പേരാണ് ഉള്ളത്. വകുപ്പുകൾ വിഭജിച്ച് എടുക്കുന്നതിൽ അന്തിമ തീരുമാനം ആകാത്തതിനാൽ ആണ് മന്ത്രി സഭാ വികസനം ഒരു മാസം വൈകിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here